അബുദബി സ്ഫോടനം, മരിച്ച ഇന്ത്യാക്കാരെ തിരിച്ചറിഞ്ഞുവെന്ന് ഇന്ത്യന്‍ എംബസി

അബുദബി സ്ഫോടനം, മരിച്ച ഇന്ത്യാക്കാരെ തിരിച്ചറിഞ്ഞുവെന്ന് ഇന്ത്യന്‍ എംബസി

അബുദബി: അബുദബിയില്‍ ഹൂതി ആക്രമണത്തെ തുടർന്ന് ടാങ്കറുകള്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ കൊല്ലപ്പെട്ട രണ്ട് ഇന്ത്യാക്കാരെ തിരിച്ചറിഞ്ഞുവെന്ന് ഇന്ത്യന്‍ എംബസി. മരിച്ചവരുടെ ബന്ധുക്കളെ ബന്ധപ്പെട്ടു അതോടൊപ്പം തന്നെ യുഎഇ അധികൃതരുമായും അഡ്നോക്കുമായും നിരന്തരസമ്പർക്കം പുലർത്തുന്നുണ്ട്, മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുളള നടപടികള്‍ വേഗത്തില്‍ പൂർത്തിയാക്കും, എംബസിയുടെ ട്വീറ്റ് വ്യക്തമാക്കുന്നു.


പരുക്കേറ്റവരില്‍ രണ്ട് പേർ ഇന്ത്യാക്കാരാണ്. ഇവർക്ക് പ്രാഥമിക ചികിത്സ നല്‍കി ആശുപത്രി വിട്ടു.
രണ്ട് ഇന്ത്യാക്കാരെ കൂടാതെ ഒരു പാകിസ്ഥാന്‍ സ്വദേശിയും സ്ഫോടനത്തില്‍ കൊല്ലപ്പെട്ടിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.