ന്യൂയോർക്ക് : അമേരിക്കൻ രാഷ്ട്രീയത്തിൽ നാഗരികതയും സ്ഥിരതയും പുന സ്ഥാപിക്കുമെന്ന് വാഗ്ദാനം ചെയ്ത് , പ്രസിഡണ്ട് ട്രംപിനെ പരാജയപ്പെടുത്തിക്കൊണ്ട് അമേരിക്കൻ പ്രസിഡണ്ടായി ജോസഫ് ആർ. ബൈഡൻ ജൂനിയർ തിരഞ്ഞെടുക്കപ്പെട്ടു. കൊറോണ വൈറസ് മഹാമാരിയെ പ്രതിരോധിക്കാൻ കൂടുതൽ ഊർജ്ജസ്വലമായി പ്രവർത്തിക്കുമെന്ന് പ്രതിജ്ഞയെടുത്തു.
ജനുവരി 20 ന് 77 കാരനായ ബൈഡൻ 46-ാമത്തെ പ്രസിഡണ്ടാകും. തിരഞ്ഞെടുപ്പ് ദിനത്തിന് നാല് ദിവസത്തിന് ശേഷം ശനിയാഴ്ച അദ്ദേഹം ഇലക്ടറൽ കോളേജിൽ നിന്ന് വിജയിക്കുവാൻ ആവശ്യമായ 270 വോട്ടുകൾ നേടി.