മസ്കറ്റ്: ഒമാനിലേക്ക് എത്തുന്നവർ രജിസ്ട്രർ ചെയ്യേണ്ട ലിങ്കില്‍ മാറ്റം വരുത്തി ആരോഗ്യമന്ത്രാലയം. നേരത്തെ https://covid19.emushrif.om എന്ന ലിങ്കിലൂടെയായിരുന്നു യാത്രാക്കാർ രജിസ്ട്രേഷന് പൂർത്തിയാക്കേണ്ടിയിരുന്നത്. എന്നാല്‍ ചൊവ്വാഴ്ച മുതല്‍ http://travel.moh.gov.om എന്ന ലിങ്കിലൂടെയാണ് യാത്രാക്കാർ രജിസ്ട്രേഷന് പൂർത്തിയാക്കേണ്ടത്.

ഒമാനിലും കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. പ്രതിദിന കോവിഡ് കേസുകള്‍ ആയിരത്തിലധികമായി. 1315 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 240 പേരാണ് രോഗമുക്തി നേടിയത്. രോഗമുക്തി നിരക്ക് 96.2 ആണെന്നുളളത് ആശ്വാസമാകുന്നുണ്ട്.