5 ജി നെറ്റ് വർക്ക് ആശങ്ക ചില യുഎസ് നഗരങ്ങളിലേക്കുളള വിമാന സർവ്വീസുകള്‍ താല്‍ക്കാലികമായി നിർത്തിവച്ച് എമിറേറ്റ്സ്

5 ജി നെറ്റ് വർക്ക് ആശങ്ക ചില യുഎസ് നഗരങ്ങളിലേക്കുളള വിമാന സർവ്വീസുകള്‍ താല്‍ക്കാലികമായി നിർത്തിവച്ച് എമിറേറ്റ്സ്

ദുബായ്: യുഎസിലെ ചില വിമാനത്താവളങ്ങളില്‍ 5ജി മൊബൈല്‍ നെറ്റ് വർക്ക് സേവനങ്ങള്‍ ആസൂത്രണം ചെയ്യുന്നതുമായി ബന്ധപ്പെട്ടുളള ആശങ്കയെ തുടർന്ന് ചിലയിടങ്ങളിലേക്കുളള യാത്രാ വിമാന സർവ്വീസുകള്‍ താല്‍ക്കാലികമായി നിർത്തിവച്ച് എമിറേറ്റ്സ്. ഇന്ന് മുതല്‍ പുതിയ തീരുമാനം പ്രാബല്യത്തില്‍ വന്നു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ യാത്രാ സർവ്വീസുകളുണ്ടാകില്ല.

ബോസ്റ്റണ്‍, ഷിക്കാഗോ, ഡാളസ് ഫോർട്ട് വർത്ത്, ഹൂസ്റ്റണ്‍, മിയാമി, നെവാർക്ക്, ഒർലാന്‍റോ, സാന്‍ ഫാന്‍സിസ്കോ, സിയാറ്റിന്‍ എന്നിവിടങ്ങളിലേക്കുളള സർവ്വീസുകളാണ് താല്‍ക്കാലികമായി റദ്ദാക്കിയിരിക്കുന്നത്.ഇവിടേക്ക് യാത്ര ചെയ്യാനായി ടിക്കറ്റ് എടുത്തവർക്ക് വിമാനസർവ്വീസുകള്‍ പുനരാരംഭിക്കുമ്പോള്‍ ടിക്കറ്റ് റീ ബുക്കിംഗിനായി ട്രാവല്‍ ഏജന്‍റുമായോ ബുക്കിംഗ് ഓഫീസുമായോ ബന്ധപ്പെടാമെന്നും അറിയിപ്പ് വ്യക്തമാക്കുന്നു. ന്യൂയോർക്ക് ജെഎഫ്കെ, ലോസ് ഏഞ്ചല്‍സ്, വാഷിംഗ്ടണ്‍ ഡിസി, എന്നിവിടങ്ങളിലേക്കുളള സർവ്വീസുകള്‍ക്ക് മാറ്റമില്ല.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.