കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സര്‍ക്കാരിനായി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഹാജരാകും. സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ അനില്‍ കുമാര്‍ രാജിവെച്ച ഒഴിവിലാണ് കെ ബി സുനില്‍കുമാര്‍ ഹാജരാകുന്നത്. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരമാണ് സര്‍ക്കാര്‍ തീരുമാനം. സുനില്‍കുമാര്‍ സര്‍ക്കാരിനുവേണ്ടി ഇന്ന് ഹാജരാകും.
വിചാരണക്കോടതി ജഡ്ജിയുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്നാണ് മുന്‍ പ്രോസിക്യൂട്ടര്‍ രാജിവെച്ചത്. പിന്നാലെ കഴിഞ്ഞ ദിവസം കേസ് പരിഗണിച്ച കോടതി 10 ദിവസത്തിനുള്ളില്‍ പുതിയ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് നിര്‍ദ്ദേശിക്കുകയായിരുന്നു. നിലവില്‍ പ്രോസിക്യൂഷന്‍ അഭിഭാഷക സംഘത്തില്‍ പ്രവര്‍ത്തിക്കുകയാണ് സുനില്‍ കുമാര്‍.