മകള്‍ മൊബൈലില്‍ കള്ളനെ കണ്ടു; വൃദ്ധ ദമ്പതികള്‍ തനിച്ചു താമസിക്കുന്ന വീട്ടില്‍ കയറിയ കള്ളനെ നിമിഷങ്ങള്‍ക്കകം പൊക്കി

മകള്‍ മൊബൈലില്‍ കള്ളനെ കണ്ടു; വൃദ്ധ ദമ്പതികള്‍ തനിച്ചു താമസിക്കുന്ന വീട്ടില്‍ കയറിയ കള്ളനെ നിമിഷങ്ങള്‍ക്കകം പൊക്കി

കോട്ടയം: വൃദ്ധ ദമ്പതികള്‍ തനിച്ചു താമസിക്കുന്ന വീട്ടില്‍ കയറിയ കള്ളന്‍ മൊബൈലില്‍ കുടുങ്ങി. നാല്‍പത് കിലോമീറ്റര്‍ അകലെ പാലായില്‍ ഉള്ള മകള്‍ കളളന്റെ സി സി ടി വി ദൃശ്യങ്ങള്‍ മൊബൈലില്‍ കണ്ടതാണ് കള്ളന് കുരുക്കായത്. വീടിന്റെ ടെറസില്‍ രാത്രി മോഷ്ടാവ് നില്‍ക്കുന്ന വിവരം മകള്‍ ഫോണില്‍ അയല്‍വാസിയേയും പൊലീസിനെയും വിളിച്ച് അറിയിക്കുകയായിരുന്നു.

കീഴൂര്‍ സ്വദേശി മാത്യുവിന്റെ വീട്ടില്‍ കയറിയ ആലപ്പുഴ സ്വദേശി റോബിന്‍സണെ പൊലീസ് മിനിറ്റുകള്‍ക്കകം സാഹസികമായി പിടികൂടുകയായിരുന്നു.
ബുധനാഴ്ച പുലര്‍ച്ചെ 1.30 നാണ് തലയോലപ്പറമ്പ് കീഴൂര്‍ സ്വദേശി മാത്യുവിന്റെ വീട്ടില്‍ കള്ളന്‍ കയറിയത്. മാതാപിതാക്കളുടെ വീട്ടിലെ സി സി ടി വി മകളുടെ മൊബൈലുമായി കണക്ട് ചെയ്തിട്ടുണ്ടായിരുന്നു.

പാലായില്‍ താമസിക്കുന്ന മകള്‍ രാത്രി സിനിമ കണ്ടിരുന്നപ്പോഴാണ് കള്ളന്‍ വീട്ടിലേക്ക് പ്രവേശിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ ഇവര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ ഉടന്‍ തലയോലപ്പറമ്പ് എസ് ഐ വീട്ടിലേക്ക് എത്തുകയും വീട് വളഞ്ഞ് കള്ളനെ പിടികൂടുകയുമായിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.