ദുബായ്: ലോകത്തെ ഏറ്റവും പ്രിയപ്പെട്ട സന്ദർശകനഗരമായി ദുബായ് മാറിയതിന് പിന്നാലെ ദുബായ് കിരീടാവകാശിയുടെ ട്വീറ്റ്. ദുബായ് ,ഞങ്ങളുടെ വീട്, എല്ലായ്പ്പോഴും നിങ്ങളുടേതും ഹംദാന്‍ ട്വീറ്റ് ചെയ്തു. ട്രിപ്പ് അഡ്വൈസറുടെ 2022 ലെ ട്രാവലേഴ്സ് ചോയ്സ് പുരസ്കാര പട്ടികയിലാണ് ദുബായ് ഇടം നേടിയത്.സന്ദർശകരുടെ മികച്ചതില്‍ മികച്ച ലക്ഷ്യങ്ങളിലൊന്നാണ് ദുബായ്. ഒരു വർഷക്കാലം നടത്തിയ സർവ്വെ ഫലങ്ങളുടെ അടിസ്ഥാനത്തില്‍, ലോകത്തെ വിവിധ സംസ്കാരങ്ങള്‍ ഒരുമിക്കുന്നിടം,വിവിധ വിനോദങ്ങളുളളിടം,അത്ഭുതങ്ങള്‍ കാത്തിരിക്കുന്ന നഗരം- എന്നിങ്ങനെ ദുബായെ കുറിച്ച് ട്രിപ് അഡ്വൈസർ വിലയിരുത്തുന്നു.