സിപിഎം നേതാക്കളും മന്ത്രിമാരും മരണത്തിന്റെ വ്യാപാരികള്‍; സമ്മേളനങ്ങള്‍ക്കായി കോവിഡ് മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തി : വി.ഡി സതീശന്‍

സിപിഎം നേതാക്കളും മന്ത്രിമാരും മരണത്തിന്റെ വ്യാപാരികള്‍;  സമ്മേളനങ്ങള്‍ക്കായി കോവിഡ് മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തി : വി.ഡി സതീശന്‍

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പാര്‍ട്ടി സമ്മേളനങ്ങള്‍ തുടരുന്ന സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.

സിപിഎം സമ്മേളനങ്ങള്‍ നടത്താനായി കോവിഡ് മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തുകയാണെന്നും മന്ത്രിമാരും സിപിഎം നേതാക്കളും രോഗവാഹകരായി മരണത്തിന്റെ വ്യാപാരികളായി മാറുകയാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

ഇന്ന് സമ്മേളനം നടക്കുന്ന കാസര്‍ഗോഡ്, തൃശൂര്‍ ജില്ലകളെ ഒരു കാറ്റഗറിയിലും ഉള്‍പ്പെടുത്തിയിട്ടില്ല. ഏതുവിധേനയും സമ്മേളനം നടത്തുമെന്ന വാശിയിലാണ് സിപിഎം. പാര്‍ട്ടിയ്ക്ക് വേണ്ടി കോവിഡ് മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തുന്നത് അപഹാസ്യമാണ്.

മൂന്നാം തരംഗത്തില്‍ ആരോഗ്യവകുപ്പ് പൂര്‍ണമായും നിശ്ചലമാണെന്നും എ.കെ.ജി സെന്ററില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാണ് ആരോഗ്യ സെക്രട്ടറി പ്രവര്‍ത്തിക്കുന്നതെന്നും വി.ഡി സതീശന്‍ വിമര്‍ശിച്ചു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.