വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്ത് ജോ ബൈഡന്. താൻ അമേരിക്കയെ വിഭജിക്കുന്ന പ്രസിഡന്റല്ല, ഒന്നിപ്പിക്കുന്ന പ്രസിഡന്റായിരിക്കുമെന്ന് ബൈഡന് പറഞ്ഞു. കറുത്ത വർഗ്ഗക്കാർ അമേരിക്കയുടെ അവിഭാജ്യഘടകമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ട്രംപ് അനുകൂലികൾ ഒരിക്കലും നമ്മുടെ ശത്രുക്കളല്ല. അവരും അമേരിക്കക്കാരാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ‘ട്രംപിന് വോട്ട് ചെയ്തവരുടെ നിരാശ എനിക്ക് മനസിലാവും. ഞാനും രണ്ട് തവണ പരാജയപ്പെട്ടിട്ടുള്ള വ്യക്തിയാണ്’, ബൈഡന് വ്യക്തമാക്കി.
അമേരിക്ക സാധ്യതകളുടെയും പ്രതീക്ഷകളുടെയും നാടാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ ആ പ്രതീക്ഷ എല്ലാവർക്കും ലഭിക്കുന്നുണ്ടോ എന്ന കാര്യത്തിൽ തീർച്ചയില്ല. ആ അനിശ്ചിതാവസ്ഥയ്ക്ക് മാറ്റമുണ്ടാക്കാനാണ് ഞാൻ ശ്രമിക്കുന്നത്. ശാസ്ത്രീയ രീതികളിലൂടെ കൊവിഡ് പ്രതിരോധം ഉറപ്പുവരുത്തുമെന്നും ബൈഡന് പറഞ്ഞു