അബുദബി ആക്രമണം, ആദരാഞ്ജലിയർപ്പിച്ച് അമൃത്സർ

അബുദബി ആക്രമണം, ആദരാഞ്ജലിയർപ്പിച്ച് അമൃത്സർ

അബുദബി: അബുദബിയില്‍ നടന്ന ഹൂതി ആക്രമണത്തില്‍ കൊല്ലപ്പെട്ട രണ്ട് ഇന്ത്യാക്കാർക്കും ആദരാഞ്ജലികള്‍ അർപ്പിച്ച് ജന്മനാട്. പഞ്ചാബിലെ അമൃത്​സർ സ്വദേശികളായ ഹർദീപ്​ സിങ്​(29), ഹർദേവ്​ സിങ്​ എന്നിവരാണ്​ കൊല്ലപ്പെട്ടതെന്ന് അധികൃതർ അറിയിച്ചു.അബൂദബി നാഷണൽ ഓയിൽ കമ്പനിയിൽ (അഡ്​നോക്​) ഡ്രൈവർമാരായിരുന്നു ഇരുവരും. കഴിഞ്ഞ ദിവസമാണ് ഇരുവരുടേയും മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചത്. ഇവരെ കൂടാതെ സ്ഫോടനത്തില്‍ മരിച്ച പാകിസ്ഥാന്‍ സ്വദേശിയുടെയും മൃതദേഹം ജന്മനാട്ടിലെത്തിച്ചിരുന്നു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് എല്ലാ സഹായവും നല്‍കുമെന്ന് യുഎഇ വ്യക്തമാക്കിയിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.