സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിലെ ബ്രിസ്റ്റോൾ ബ്രാഡ്‌ലി സ്റ്റോക്ക് നഗരത്തിന് മലയാളി മേയർ

സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിലെ ബ്രിസ്റ്റോൾ ബ്രാഡ്‌ലി സ്റ്റോക്ക് നഗരത്തിന് മലയാളി മേയർ

ലണ്ടൻ : സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിലെ ബ്രിസ്റ്റോൾ ബ്രാഡ്‌ലി സ്റ്റോക്ക് നഗരത്തിൻറെ മേയറായി മലയാളിയായ ടോം ആദിത്യ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.
റാന്നി ഈട്ടിച്ചുവട് ഈരൂരിക്കൽ തോമസ് മാത്യുവിനെയും ഗുലാബിയുടെയും മകനാണ് ടോം. സ്വാതന്ത്ര്യസമരസേനാനിയും പാലായിലെ സാമൂഹിക പ്രവർത്തകനുമായിരുന്ന വെട്ടം മാണിയുടെ പൗത്രനുമാണ് ടോം.

ഭാര്യ ലിനി എൻഎച്ച്എസ് ആശുപത്രിയിൽ നഴ്സാണ്. മക്കൾ: അഭിഷേക്, അലീന, ആൽബർട്ട്, അഡോണ, അൽഫോൻസ്. 2011 മുതൽ ബ്രാഡ്ലി സ്റ്റോക്ക് സൗത്ത് വാർഡിൽ നിന്നുള്ള കൗൺസിലറായ ടോം ഇതു രണ്ടാം തവണയാണ് നഗരത്തിൻറെ മേയർ ആകുന്നത്. ബ്രിട്ടനിൽ എത്തിയ കാലം മുതൽ കൺസർവേറ്റീവ് പാർട്ടിയുടെ പ്രവർത്തകനായി പൊതു രംഗത്ത് സജീവമാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.