കോട്ടയം: കോട്ടയം വൈകപ്രയാറില്‍ മകന്റെ മര്‍ദനത്തിന് ഇരയായ അമ്മ മരിച്ചു. ഒഴുവില്‍ സുരേന്ദ്രന്റെ ഭാര്യ മന്ദാകിനി(65)യാണ് കൊല്ലപ്പെട്ടത്. മകന്‍ ബൈജു(38)വിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ശനിയാഴ്ച വൈകിട്ട് മൂന്നോടെ ആയിരുന്നു സംഭവം. മദ്യലഹരിയില്‍ മകന്‍ ബൈജു മന്ദാകിനിയെ ക്രൂരമായി മര്‍ദ്ദിച്ച് സമീപത്തെ തോട്ടില്‍ മുക്കി താഴ്ത്തുകയായിരുന്നു. ശ്വാസതടസത്തെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു.