ഇന്ത്യ ഒമാന്‍ വ്യോമയാന സർവ്വീസുകള്‍ ഈ വിമാനകമ്പനികള്‍ക്ക് മാത്രമാക്കി ചുരുക്കി

ഇന്ത്യ ഒമാന്‍ വ്യോമയാന സർവ്വീസുകള്‍ ഈ വിമാനകമ്പനികള്‍ക്ക് മാത്രമാക്കി ചുരുക്കി

ഒമാൻ : നവംബർ 9 മുതല്‍ ഇന്ത്യ ഒമാന്‍ വ്യോമയാന സേവനങ്ങള്‍ നടത്തുന്നതിനുളള അനുമതി എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, ഒമാൻ എയർ, സലാം എയർ എന്നീ വിമാനകമ്പനികൾക്ക് മാത്രമാക്കി ചുരുക്കി. എയർ ബബിള് കരാറിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഇതോടെ ഇന്‍ഡിഗോ, ഗോ എയർ സർവ്വീസുകള്‍ ഉണ്ടാകില്ലെന്നാണ് വിവരം. ഒക്ടോബർ 1 മുതൽ നവംബർ 30 വരെയുള്ള കാലയളവിലാണ് നിലവിൽ ഇന്ത്യയും ഒമാനും എയർ ബബിൾ കരാറിന്‍റെ ഭാഗമായി, ഇരു രാജ്യങ്ങൾക്കിടയിലെ വ്യോമയാന സേവനങ്ങൾ നടത്തുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.