ഒമാനിലേക്കുള്ള സര്‍വീസുകള്‍ റദ്ദാക്കി വിമാന കമ്പനികളായ ഗോ എയറും ഇന്‍ഡിഗോയും

ഒമാനിലേക്കുള്ള സര്‍വീസുകള്‍ റദ്ദാക്കി വിമാന കമ്പനികളായ ഗോ എയറും ഇന്‍ഡിഗോയും

മസ്കറ്റ്: ഒമാനിലേക്കുള്ള സര്‍വീസുകള്‍ റദ്ദാക്കി വിമാന കമ്പനികളായ ഗോ എയറും ഇന്‍ഡിഗോയും. ഇന്ത്യയില്‍ നിന്ന് ഒമാനിലേക്കും തിരിച്ചുമുള്ള സര്‍വീസുകളാണ് റദ്ദാക്കിയത്. എയര്‍ ബബിള്‍ കരാര്‍ പുതുക്കിയതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

നാളെ മുതല്‍ ദേശീയ വിമാന കമ്പനികളായ ഒമാന്‍ എയറും, സലാം എയറും, എയര്‍ ഇന്ത്യയും, എയര്‍ ഇന്ത്യ എക്‌സ്പ്രസുമാണ് ഇന്ത്യയിലേക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ നടത്തുക. നവംബര്‍ 30 വരെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബബിള്‍ കരാറിന്റെ കാലാവധി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.