ജമ്മു കശ്മീരിലെ കുപ്‌വാരയില്‍ ഭീകരവാദികളും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍; നാല് സൈനികര്‍ക്ക് വീരമൃത്യു

ജമ്മു കശ്മീരിലെ കുപ്‌വാരയില്‍ ഭീകരവാദികളും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍; നാല് സൈനികര്‍ക്ക് വീരമൃത്യു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുപ്‌വാരയില്‍ ഭീകരവാദികളും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍. നാല് സൈനികര്‍ക്ക് വീരമൃത്യു. രണ്ട് ഭീകരരെ സൈന്യം വധിച്ചു. നുഴഞ്ഞുകയറ്റ ശ്രമം ചെറുക്കന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. ഭീകരരുടെ പക്കല്‍നിന്നും ആയുധങ്ങള്‍ പിടിച്ചെടുത്തു. ഏറ്റുമുട്ടല്‍ തുടരുകയാണ്.

ഞായറാഴ്ച രാവിലെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. പട്രോള്‍ സംഘത്തിന് നേരെ ഭീകരര്‍ ആക്രമണം നടത്തുകയായിരുന്നു എന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.