വാളറ വെള്ളച്ചാട്ടത്തിനു സമീപം ലോറി കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് മരണം

 വാളറ വെള്ളച്ചാട്ടത്തിനു സമീപം ലോറി കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് മരണം

അടിമാലി: അടിമാലി വാളറ വെള്ളച്ചാട്ടത്തിന് സമീപം ലോറി കൊക്കയിലേക്ക് മറിഞ്ഞ് രണ്ടു പേര്‍ മരിച്ചു. ലോറിയുടെ ഡ്രൈവറും ക്ലീനറുമായ നേരിയമംഗലം തലക്കോട് സിജി, സന്തോഷ് എന്നിവരാണ് മരിച്ചത്. കൊച്ചി ധനുഷ്‌കോടി ദേശീയ പാതയില്‍ ഇന്നലെ രാത്രി എട്ടോടെയാണ് സംഭവം. ഏറെ നേരത്തെ തിരച്ചിലിനു ശേഷം പുലര്‍ച്ചെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

വാളറ കുത്തിനും ചീയപ്പാറക്കും ഇടയിലാണ് ലോറി രാത്രി നിയന്ത്രണം വിട്ട് കൊക്കയിലേക്ക് പതിച്ചത്. അടിമാലിയില്‍ നിന്നും കോതമംഗലത്തേക്ക് വരികയായിരുന്ന ടോറസ് ലോറി 300 അടി താഴ്ചയില്‍ കൊക്കയിലേക്ക് വീഴുകയായിരുന്നു. ഒട്ടേറെ തവണ മറിഞ്ഞ ശേഷം വാഹനം ദേവിയാറിന്റെ കരയില്‍ പതിച്ചു. ഹൈവേ പൊലീസും നാട്ടുകാരും വനപാലകരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.