മറയൂര്‍: മറയൂരിനു സമീപം പള്ളാനാട് മംഗളം പാറയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കര്‍ഷകന് ദാരുണാന്ത്യം. മംഗളംപാറ സ്വദേശി ദുരൈരാജാണ് (58) കൊല്ലപ്പെട്ടത്. ടൗണിലെത്തി വീട്ടുസാധനങ്ങളും ഭക്ഷണവും വാങ്ങി വീട്ടിലേക്കു മടങ്ങും വഴി ഉച്ചയ്ക്ക് രണ്ടിന് കൃഷിയിടത്തില്‍ വെച്ചാണ് ആക്രമണം ഉണ്ടായത്.
പള്ളനാട് മേഖലയില്‍ സ്ഥിരം സാന്നിധ്യമായ കാട്ടുപോത്തിനെ തുരത്തുന്നതിനുള്ള നടപടി വനംവകുപ്പ് സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് മൃതദേഹം നീക്കുന്നത് നാട്ടുകാരും ബന്ധുക്കളും തടഞ്ഞു. ഡിഎഫ്ഒ സ്ഥലത്തെത്തിയതിനെ തുടര്‍ന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്. ഭാര്യ: പൗര്‍ണമി.