മലപ്പുറത്ത് വീണ്ടും ശൈശവ വിവാഹം: പതിനാറുകാരി ഗര്‍ഭിണി; വിവാഹം നടന്നത് ഒരു വര്‍ഷം മുമ്പ്

മലപ്പുറത്ത് വീണ്ടും ശൈശവ വിവാഹം: പതിനാറുകാരി ഗര്‍ഭിണി; വിവാഹം നടന്നത് ഒരു വര്‍ഷം മുമ്പ്

മലപ്പുറം: മലപ്പുറത്ത് വീണ്ടും ശൈശവ വിവാഹം. പതിനാറ് വയസുള്ള മലപ്പുറം സ്വദേശിയായ പെണ്‍കുട്ടി ഇപ്പോള്‍ അറ് മാസം ഗര്‍ഭിണിയാണ്. ബന്ധുവും വണ്ടൂര്‍ സ്വദേശിയുമായ യുവാവാണ് ഭര്‍ത്താവ്. ഒരു വര്‍ഷം മുമ്പാണ് വിവാഹം നടന്നത്.

ഗര്‍ഭിണിയായ പെണ്‍കുട്ടിയെ ചികിത്സക്കെത്തിച്ചപ്പോഴാണ് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് വ്യക്തമായത്. ഇതോടെ ആശുപത്രി അധികൃതര്‍ ഇടപെട്ട് പൊലീസിനേയും സിഡബ്ലൂസിയെയും വിവരമറിയിക്കുകയായിരുന്നു. ഗര്‍ഭിണിയായ പെണ്‍കുട്ടിയെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.

പ്രദേശവാസികളെ അറിയിക്കാതെ രഹസ്യമായാണ് ഒരു വര്‍ഷം മുമ്പ് പെണ്‍കുട്ടിയുടെ വിവാഹം നടത്തിയതെന്നാണ് വിവരം. സംഭവം പുറത്ത് വന്നിട്ടും പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല. അന്വേഷണം നടക്കുന്നതായാണ് പൊലീസ് ഭാഷ്യം. നേരത്തെയും മലപ്പുറത്ത് സമാനമായ രീതിയിലുള്ള ശൈശവ വിവാഹങ്ങള്‍ നടന്നിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.