ദുബായ് : ഷാർജയുടെ സുല്‍ത്താനായി ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി അവരോധിതനായി 50 വർഷം പൂർത്താക്കുന്ന വേളയില്‍ ആശംസകള്‍ നേർന്ന് യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം.
"എന്‍റെ സഹോദരന്‍ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഭരണനേതൃത്വത്തിലെത്തിയിട്ട് 50 വർഷങ്ങള്‍ പൂർത്തിയാകുന്നു. രാജ്യത്തിന്‍റെ നെടുംതൂണുകളില്‍ ഒരാളാണ് ഷെയ്ഖ് സുല്‍ത്താന്‍. അറിവിന്‍റെ , ശാസ്ത്രത്തിന്‍റെ, കലാസാംസ്കാരിക മേഖലയുടെ സർവ്വകലാശാലയാണ് അദ്ദേഹം. അതിനേക്കാള്‍ ഉപരി മനുഷ്യസ്നേഹി, മനുഷ്യസേവനപ്രവർത്തനങ്ങളിലെ മുന്‍നടത്തക്കാരന്‍, അദ്ദേഹത്തിനും കുടുംബത്തിനും ദൈവം രക്ഷയാകട്ടെ", ഷെയ്ഖ് മുഹമ്മദ് ട്വിറ്ററില്‍ കുറിച്ചു