കോവിഡ് വ്യാപനം രൂക്ഷം; കേരളത്തില്‍ നടക്കേണ്ട സന്തോഷ് ട്രോഫി മാറ്റിവെച്ചു

കോവിഡ് വ്യാപനം രൂക്ഷം; കേരളത്തില്‍ നടക്കേണ്ട സന്തോഷ് ട്രോഫി മാറ്റിവെച്ചു

മലപ്പുറം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കേരളത്തില്‍ നടക്കേണ്ട സന്തോഷ് ട്രോഫി ഫുട്ബോള്‍ മാറ്റി വെച്ചു. അടുത്ത മാസം മഞ്ചേരിയില്‍ തുടങ്ങാനിരുന്ന ഫൈനല്‍ റൗണ്ട് മത്സരങ്ങളാണ് മാറ്റിയത്.

ഫുട്ബോള്‍ ഫെഡറേഷനും പ്രാദേശിക സംഘാടകരും ചര്‍ച്ച നടത്തി തീരുമാനം സര്‍ക്കാരിനെ അറിയിച്ചു. കാണികളെ പ്രവേശിപ്പിക്കാതെ ടൂര്‍ണമെന്റ് നടത്തുന്നതിന് സംഘാടകര്‍ താത്പര്യം പ്രകടിപ്പിച്ചില്ല.

ഫെബ്രുവരി 20 മുതല്‍ മാര്‍ച്ച് ആറു വരെയായിരുന്നു ഫൈനല്‍ റൗണ്ട് മത്സരങ്ങളുടെ ഷെഡ്യൂള്‍. എന്നാല്‍ കോവിഡ് വ്യാപിക്കുന്നതിനാല്‍ ടൂര്‍ണമെന്റ് മാറ്റി വെയ്ക്കുകയാണെന്നും കോവിഡ് സാഹചര്യം മാറുന്നതിന് അനുസരിച്ച് ഫെബ്രുവരി മൂന്നാം വാരത്തില്‍ പുതിയ തിയതി സംബന്ധിച്ച് തീരുമാനം എടുക്കുമെന്നും അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്റെ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.




ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.