ദുബായ്: യുഎഇയില്‍ ഇന്ന് 2369 പേരില്‍ കോവിഡ് രോഗബാധ റിപ്പോർട്ട് ചെയ്തു. 1201 പേർ രോഗമുക്തി നേടി. 4 മരണവും ഇന്ന് സ്ഥിരീകരിച്ചു.59349 ആണ് സജീവ കോവിഡ് കേസുകള്‍. 500146 പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് 2369 പേർക്ക് രോഗം സ്ഥിരീകരിച്ചത്.

രാജ്യത്ത് ഇതുവരെ 833201 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുളളത്. 771624 പേർ രോഗമുക്തി നേടി. 2228 പേരാണ് മരിച്ചത്.