ആലപ്പുഴയില്‍ സി.പി.എം പ്രവര്‍ത്തകന് വെട്ടേറ്റു; രണ്ട് ബി.എം.എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ആലപ്പുഴയില്‍ സി.പി.എം പ്രവര്‍ത്തകന് വെട്ടേറ്റു; രണ്ട് ബി.എം.എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ആലപ്പുഴ: ജില്ലയിലെ കലവൂരില്‍ സി.പി.എം പ്രവര്‍ത്തകന് വെട്ടേറ്റു. വളവനാട് ലോക്കല്‍ കമ്മിറ്റി അംഗം ടി.സി സന്തോഷിനാണ് വെട്ടേറ്റത്. ഗുരുതരമായി പരുക്കേറ്റ ഇയാളെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സന്തോഷിന്റെ കൈയ്ക്കും കാലിനും ഗുരുതര പരിക്കുണ്ട്.

ആക്രമണത്തിന് പിന്നില്‍ ബിഎംഎസ് പ്രവര്‍ത്തകര്‍ ആണെന്നാണ് സി.പി.എം ആരോപിക്കുന്നത്. രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ബിഎംഎസ് പ്രവര്‍ത്തകരായ കുരുവി സുരേഷ്, ഷണ്‍മുഖന്‍ എന്നിവരാണ് അറസ്റ്റിലായത്.

അറസ്റ്റിലായ പ്രതികള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലം ഉണ്ടെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. കൂടാതെ ആക്രമണത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്നും പോലീസ് സംശയിക്കുന്നുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.