അബുദബി: കടുത്ത മൂടല്‍ മഞ്ഞിനെ തുടർന്ന് അബുദബിയില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ചിലയിടങ്ങളില്‍ യെല്ലോ അലർട്ടും നല്‍കിയിട്ടുണ്ട്. കടുത്ത മൂടല്‍ മഞ്ഞ് ദൂരകാഴ്ചകുറയ്ക്കുമെന്നതിനാല്‍ വാഹനമോടിക്കുമ്പോള്‍ ജാഗ്രതവേണമെന്ന് അറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്ന് രാത്രിയിലും വെള്ളിയാഴ്ച രാവിലെയും കടുത്ത മൂടല്‍ മഞ്ഞ് രൂപപ്പെടാനുളള സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. ശരാശരി താപനില 10 ഡിഗ്രി സെല്‍ഷ്യസായി കുറയും. തണുത്ത കാറ്റ് വീശുമെന്നും അറിയിപ്പുണ്ട്.