ഹലാല്‍ പ്രസംഗം: കത്തോലിക്കാ വൈദികനെതിരെ പൊലീസ് കേസെടുത്തു

ഹലാല്‍ പ്രസംഗം: കത്തോലിക്കാ വൈദികനെതിരെ പൊലീസ് കേസെടുത്തു

കണ്ണൂര്‍: വിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയില്‍ വൈദികനെതിരെ കേസെടുത്ത് പൊലീസ്. ഇരിട്ടി കുന്നോത്ത് സെമിനാരിയിലെ ഫാ. ആന്റണി തറക്കടവിനെതിരെയാണ് കേസ്.

ഇരിട്ടി മണിക്കടവ് സെന്റ്് തോമസ് പള്ളിയിലെ പെരുന്നാളിനോട് അനുബന്ധിച്ച് നടത്തിയ പ്രഭാഷണത്തിന്റെ പേരിലാണ് ഫാ. ആന്റണി തറക്കടവിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഹലാല്‍ വിവാദം അടക്കമുള്ള വിഷയങ്ങള്‍ ഫാ. ആന്റണിയുടെ പ്രസംഗത്തില്‍ പരാമര്‍ശിച്ചിരുന്നു.

ഒരു പള്ളിയില്‍ നടത്തിയ പ്രസംഗത്തെ സഭയുടെ ഔദ്യോഗിക നിലപാടായി കരുത്തേണ്ടതില്ലെന്നും എല്ലാ സമുദായങ്ങളുമായി സൗഹാര്‍ദ്ദപരമായ ബന്ധമാണ് കത്തോലിക്കാ സഭ കാത്ത് സൂക്ഷിക്കുന്നതെന്നും തലശേരി അതിരൂപത പ്രതികരിച്ചു.

അതേസമയം ക്രൈസ്ത-ഹൈന്ദവ സമുദായത്തിനും അവരുടെ വിശ്വാസങ്ങള്‍ക്കുമെതിരെ മോശമായ പരാമര്‍ശങ്ങള്‍ നടത്തിയ മുസ്ലിം പുരോഹിതര്‍ക്കെതിരെയും കേസ് എടുക്കാന്‍ സര്‍ക്കാര്‍ ചങ്കൂറ്റം കാണിക്കണമെന്ന് ക്രൈസ്തവ വിശ്വാസികള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ ആവശ്യപ്പെട്ടു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.