രഹസ്യ വിവരം ലഭിച്ചു: സൈറണടിച്ച് പാഞ്ഞു വന്ന ആംബുലന്‍സ് തടഞ്ഞ് പൊലീസ് പരിശോധന; 50 കിലോ കഞ്ചാവുമായി മൂന്നു പേര്‍ പിടിയില്‍

രഹസ്യ വിവരം ലഭിച്ചു: സൈറണടിച്ച് പാഞ്ഞു വന്ന ആംബുലന്‍സ് തടഞ്ഞ് പൊലീസ് പരിശോധന; 50 കിലോ കഞ്ചാവുമായി മൂന്നു പേര്‍ പിടിയില്‍

മലപ്പുറം: സൈറണടിച്ച് പാഞ്ഞു പോകുന്ന ആംബുലന്‍സ് പൊലീസ് പരിശോധിക്കില്ലെന്ന സാധ്യത മുതലെടുത്ത് ആംബുലന്‍സില്‍ കഞ്ചാവ് കടത്തിയ മൂന്നു പേരെ പൊലീസ് പിടികൂടി.

ഇവരില്‍ നിന്ന് 50 കിലോ കഞ്ചാവ് പിടിച്ചെടുത്തു. മലപ്പുറം പെരിന്തല്‍മണ്ണയിലാണ് സംഭവം. തിരൂരങ്ങാടി സ്വദേശി ഹനീഫ ,മലപ്പുറം പട്ടിപറമ്പ് സ്വദേശി പുത്തന്‍പീടിയയില്‍ ഉസ്മാന്‍, തേഞ്ഞിപ്പാലം സ്വദേശി ഹനീഫ എന്നിവരാണ് പിടിയിലായത്.

രഹസ്യ വിവിരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ കുടുങ്ങിയത്. മലപ്പുറം ചെമ്മാട്ടെ സ്വകാര്യ ആംബുലന്‍സിലാണ് ആന്ധ്രയില്‍ നിന്ന് കഞ്ചാവ് കൊണ്ടു വന്നത്. ഈ രീതിയില്‍ സ്ഥിരം കഞ്ചാവ് കടത്തുന്നവരാണ് പിടിയിലായവരെന്ന് പോലീസ് വ്യക്തമാക്കി.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.