ദുബായ് : ഫുട്ബോള്‍ താരമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എക്സ്പോ 2020 വേദിയിലെത്തി. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഫോർവേഡ് താരമായ റൊണാള്‍ഡോ അല്‍ വാസല്‍ പ്ലാസയില്‍ നടന്ന ചടങ്ങില്‍ ഹ്രസ്വ സംഭാഷണം നടത്തി. ദുബായ് ഏറ്റവും പ്രിയപ്പെട്ട നഗരമാണെന്ന് പറഞ്ഞ റൊണാള്‍ഡോ എല്ലാവർഷവും താന്‍ ദുബായ് സന്ദർശിക്കാറുണ്ടന്നും പറഞ്ഞു. നിരവധി പേരാണ് പ്രിയ താരത്തെ കാണാനായി കഴിഞ്ഞ ദിവസം എക്സ്പോയിലെത്തിയത്.
ആരോഗ്യമെന്നത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്, നമ്മുടെ മനസും ശരീരവും ശ്രദ്ധിക്കേണ്ടത് നമ്മള് തന്നെയാണ് അദ്ദേഹം പറഞ്ഞു. സാങ്കേതിക വിദ്യയില്‍ ഭ്രമിച്ചുപോകരുതെന്ന് കുട്ടികളോട് പറയുകയും മാതാപിതാക്കളെ കേള്‍ക്കാന്‍ തയ്യാറാകണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ഫുട്ബോള്‍ കളിക്കാനും തുടരാനുമുളള തന്റെ പ്രചോദനം കാണികളാണ്, ആരാധകരാണ് തങ്ങളെ പോലുളളവരെ നയിക്കുന്നത്, നിങ്ങളുടെ സ്നേഹത്തിന് പകരം പ്രകടിപ്പിക്കാന്‍ എനിക്ക് വാക്കുകളില്ലെന്നും താരം പറഞ്ഞു. ഹെല്‍ത്ത് ആന്റ് വെല്‍നസ് വാരത്തിന്റെ ഭാഗമായിട്ടായിരുന്നു എക്സ്പോയിലെ റൊണാള്‍ഡോയുടെ ഹ്രസ്വ സംഭാഷണം.