കേരളത്തിന്റെ പൊതുസമൂഹവും ക്രൈസ്തവസമുദായവും നേരിടുന്ന ഭീഷണികൾക്കെതിരെ മുന്നറിയിപ്പ് നൽകിയ റവ.ഡോ. ആന്റണി തറേക്കടവിലിനെതിരേ സ്വമേധയാ കേസെടുത്ത പോലീസ് നടപടിക്കെതിരെ പ്രതിഷേധവുമായി മാനന്തവാടി രൂപത. പ്രതിഷേധം അറിയിക്കുക മാത്രമല്ല ബഹു. ആന്റണിയച്ചന് പറഞ്ഞ വസ്തുതാപര മായ എല്ലാക്കാര്യങ്ങൾക്കും പിന്തുണ അറിയിച്ചും കൊണ്ടുള്ള സർക്കുലറാണ് മാനന്തവാടിരുപത പുറപ്പെടുവിച്ചിരിക്കുകയാണ്. ബഹു. ആന്റണിയച്ചന് പൂർണ്ണ പിന്തുണ അറിയിച്ചുകൊണ്ടുള്ള സർക്കുലർ തലശ്ശേരി അതിരൂപത നേരത്തെ തന്നെ പുറപ്പെടുവിച്ചിരുന്നു.

പൊതുനന്മയ്ക്കായ് കൊടുക്കുന്ന മുന്നറിയിപ്പുകളെ തെറ്റായി വ്യാഖ്യാനിച്ച്, കത്തോലിക്കാ പുരോഹിതർക്കെതിരെ പൊതുജന വികാരം ഇളക്കിവിടുന്നതും നിയമ നടപടികൾ കൈക്കൊള്ളാൻ ആവശ്യപ്പെടുന്നതും ഇതാദ്യമല്ല. സ്വന്തം അജപാലനത്തിന് കീഴിലുള്ള വിശ്വാസി സമൂഹത്തിന് കൊടുക്കുന്ന മുന്നറിയിപ്പുകളും താക്കീതുകളും പൊതുവഴിയിലേക്ക് വലിച്ചിഴച്ച് അനാവശ്യ പ്രശ്നങ്ങൾ ഉരുവാക്കുന്നതും സമൂഹത്തിന്റെ സ്വസ്ഥത കെടുത്തുന്നതും കേരളത്തിൽ പതിവായിരിക്കുന്നു ഈ സാഹചര്യത്തിലാണ് രൂപതകൾ പ്രതിഷേധവും പിന്തുണയുമായി മുൻപോട്ടു വന്നിരിക്കുന്നത്