അബുദബി : അബുദബിയില്‍ ഹൂതികള്‍ നടത്തിയ ആക്രമണത്തെ അപലപിച്ച് അഞ്ചംഗ രാജ്യങ്ങളുടെ കൂട്ടായ്മ. യുഎഇ, സൗദി അറേബ്യ, യു എസ്, യു കെ, ഒമാന്‍ രാജ്യങ്ങളുടെ കൂട്ടായ്മ ലണ്ടനില്‍ യോഗം ചേർന്ന് ആക്രമണത്തെ അപലപിച്ചു. യെമനിലെ സാഹചര്യങ്ങളെയും കൂട്ടായ്മ വിലയിരുത്തി. യെമനിലെ യുഎസ് പ്രതിനിധിയും യോഗത്തില്‍ പങ്കെടുത്തു. കഴിഞ്ഞ 17 ന് ഹൂതികള്‍ അബുദബിക്കുനേരെ നടത്തിയ ആക്രമണത്തില്‍ 2 ഇന്ത്യാക്കാരടക്കം മൂന്ന് പേർ കൊല്ലപ്പെട്ടിരുന്നു.