തേങ്ങയില്‍ നിന്നു വെള്ളം മാറ്റി മയക്കുമരുന്ന് നിറച്ച് കള്ളക്കടത്ത്; കൊളംബിയന്‍ സംഘം പിടിയില്‍

തേങ്ങയില്‍ നിന്നു വെള്ളം മാറ്റി മയക്കുമരുന്ന് നിറച്ച് കള്ളക്കടത്ത്; കൊളംബിയന്‍ സംഘം പിടിയില്‍


ബഗോട്ട:നാളികേര കയറ്റുമതിയുടെ മറവില്‍ കൊളംബിയയില്‍ നടത്തിവന്ന മയക്കുമരുന്ന് കടത്ത് പാളി. തേങ്ങയില്‍ നിന്ന് വെള്ളം നീക്കി പകരം മയക്കുമരുന്ന് നിറച്ച് കടത്താന്‍ ശ്രമിച്ച സംഘം തൊണ്ടി സഹിതം വലയിലായി.

കൊളംബിയയിലെ ഒരു തുറമുഖത്തിലാണ് ദ്രാവക രൂപത്തിലുള്ള കൊക്കെയിന്‍ നിറച്ച 20,000 തേങ്ങകള്‍ അടങ്ങിയ കണ്ടെയ്നര്‍ പിടികൂടിയത്.തേങ്ങയത്രയും കരീബിയന്‍ തുറമുഖമായ കാര്‍ത്തജീന വഴി ഇറ്റാലിയന്‍ നഗരമായ ജെനോവയിലേക്ക് കടത്താനായിരുന്നു സംഘത്തിന്റെ ശ്രമം എന്ന് പോലീസ് വ്യക്തമാക്കി.

500 കാന്‍വാസ് സഞ്ചികളിലായാണ് തേങ്ങകള്‍ കണ്ടത്തിയത്. കൊളംബിയയിലെ മയക്കുമരുന്ന് വിരുദ്ധ സേനയും പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. ഇവ പരിശോധനയ്ക്കായി ലാബിലേക്കയച്ചു.

തേങ്ങകളില്‍ ചെറിയ ദ്വാരമുണ്ടാക്കി അതിലെ വെള്ളം ഊറ്റിയെടുത്ത് പകരം ദ്രാവക രൂപത്തിലുള്ള കൊക്കെയിന്‍ സിറിഞ്ചു വഴി നിറച്ചുവെന്നാണ് കരുതുന്നത്. മയക്കുമരുന്ന് നിറച്ച ശേഷം തേങ്ങയിലെ ദ്വാരം ബ്രൗണ്‍ റെസിന്‍ കൊണ്ട് അടയ്ക്കുകയായിരുന്നു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.