ഹാമില്ട്ടണ്: മനോജ് ജോസിന്റെ ഭാര്യ ദിവ്യ മനോജ് (31) ന്യൂസിലന്‍ഡിലെ ഹാമില്‍ട്ടണില്‍ നിര്യാതയായി. അടിമാലി പൂതാളി ഇടവകാംഗമായ ദിവ്യയും കുടുംബവും കഴിഞ്ഞ ഒരു വര്‍ഷമായി ന്യൂസിലന്‍ഡിലാണ്. ഹൃദയാഘാതമാണ് മരണകാരണം. ദമ്പതികള്‍ക്ക് രണ്ട് മക്കളുണ്ട്.
ദിവ്യ പിറവം രാമമംഗലം സ്വദേശിനിയാണ്. മൂന്ന് വര്‍ഷത്തെ ക്രിട്ടിക്കല്‍ പര്‍പ്പസ് വര്‍ക്ക് വിസയില്‍ നഴ്സ് ആയിരുന്നു ദിവ്യ. കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് ദിവ്യ ന്യൂസിലന്‍ഡില്‍ എത്തിയത്. മൂന്നു മാസം മുന്‍പാണ് ഭര്‍ത്താവും കുട്ടികളും എത്തിയത്. തമാഹെരെ ഇവന്റൈഡ് ഹോം ആന്‍ഡ് വില്ലേജില്‍ ജോലി ചെയ്തുവരികയായിരുന്നു.