ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 5,07,19,481 ആയി

 ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 5,07,19,481 ആയി

ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 5,07,19,481 ആയി. മരണസംഖ്യ കുതിച്ചുയരുകയാണ്. 12,61,676 പേരാണ് ഇതുവരെ മരണമടഞ്ഞത്. രോഗമുക്തി നേടിയവരുടെ എണ്ണം മൂന്ന് കോടി അമ്പത്തിയേഴ് ലക്ഷം കടന്നു. അമേരിക്ക,ഇന്ത്യ,ബ്രസീല്‍, റഷ്യ തുടങ്ങിയ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതല്‍ രോഗികളുള്ളത്.

ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനത്ത് അമേരിക്കയാണ്.യുഎസില്‍ ഇതുവരെ 1,02,87,061 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 2,43,756 പേര്‍ മരണമടഞ്ഞു.രോഗമുക്തി നേടിയവരുടെ എണ്ണം അറുപത്തിനാല് ലക്ഷം പിന്നിട്ടു. ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 85 ലക്ഷം പിന്നിട്ടു.

45,674 പേര്‍ക്കാണ് കഴിഞ്ഞ ദിവസം വൈറസ്ബാധ സ്ഥിരീകരിച്ചത്. ആകെ രോഗബാധിതരുടെ 6.03 ശതമാനം മാത്രമാണ് ചികിത്സയിലുള്ളത്. രോഗമുക്തി നിരക്ക് 92.49 ശതമാനമാണ്. എഴുപത്തിയെട്ട് ലക്ഷത്തിലധികം പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.