മധുവിന്റെ കുടുംബത്തിന് നിയമോപദേശം നല്‍കാന്‍ അഭിഭാഷകനെ ചുമതലപ്പെടുത്തി മമ്മൂട്ടി

മധുവിന്റെ കുടുംബത്തിന് നിയമോപദേശം നല്‍കാന്‍ അഭിഭാഷകനെ ചുമതലപ്പെടുത്തി മമ്മൂട്ടി

അഗളി: ആള്‍ക്കൂട്ട മര്‍ദനത്തില്‍ കൊല്ലപ്പെട്ട മധുവിന്റെ കുടുംബത്തിന് നിയമോപദേശത്തിന് അഭിഭാഷകനെ ചുമതലപ്പെടുത്തി നടന്‍ മമ്മൂട്ടി. മദ്രാസ്, കേരള ഹൈക്കോടതികളിലെ മുതിര്‍ന്ന അഭിഭാഷകനായ വി. നന്ദകുമാറിനെയാണ് മമ്മൂട്ടിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന റോബര്‍ട്ട് കുര്യാക്കോസ് ചുമതലപ്പെടുത്തിയത്.

സര്‍ക്കാരാകും കേസ് നടത്തുക. കുടുംബത്തിന് ആവശ്യമായ നിയമോപദേശമോ, മധുവിന്റെ കുടുംബം ആവശ്യപ്പെടുന്ന നിയമസഹായങ്ങളോ ആയിരിക്കും അഭിഭാഷകന്‍ നല്‍കുക. ഇതിനായി അഭിഭാഷകന്‍ മധുവിന്റെ കുടുംബവുമായി ചര്‍ച്ച നടത്തും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.