അബുദബി: യുഎഇയ്ക്ക് നേരെ വീണ്ടും ഹൂതികളുടെ ആക്രമണ ശ്രമം. ആക്രമണശ്രമത്തെ രാജ്യം ഫലപ്രദമായി തടഞ്ഞുവെന്ന് പ്രതിരോധമന്ത്രാലയം അറിയിച്ചു. തിങ്കളാഴ്ചയാണ് മിസൈല്‍ ആക്രമണ ശ്രമമുണ്ടായത്. ജീവപായമോ പരുക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല. നശിപ്പിക്കപ്പെട്ട മിസൈലിന്റെ അവശിഷ്ടങ്ങള്‍ ജനവാസ മേഖലയ്ക്ക് പുറത്താണ് പതിച്ചത്.ഏത് തരം ഭീഷണികളെയും നേരിടാന്‍ യുഎഇ സജ്ജമാണെന്നും മന്ത്രാലയം വ്യക്തമാക്കി.
ഔദ്യോഗിക കേന്ദ്രങ്ങളില്‍ നിന്നുമുളള വിവരങ്ങള്‍ മാത്രം പിന്തുടരണമെന്ന് യുഎഇ അധികൃതർ ജനങ്ങളെ ഓർമ്മിപ്പിച്ചു. ഇത് മൂന്നാം തവണയാണ് ഹൂതികള്‍ രാജ്യത്തിന് നേരെ മിസൈല്‍ ആക്രമണശ്രമം നടത്തുന്നത്.