മീഡിയവണ്‍ സംപ്രേഷണം തടഞ്ഞ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് രണ്ട് ദിവസത്തേക്ക് ഹൈക്കോടതി തടഞ്ഞു

മീഡിയവണ്‍ സംപ്രേഷണം  തടഞ്ഞ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് രണ്ട് ദിവസത്തേക്ക് ഹൈക്കോടതി തടഞ്ഞു

കൊച്ചി: മീഡിയവണ്‍ ചാനലിന്റെ സംപ്രേഷണം തടഞ്ഞ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കുന്നത് ഹൈക്കോടതി താല്‍കാലികമായി തടഞ്ഞു. അടുത്ത രണ്ട് ദിവസത്തേക്ക് കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയത്തിന്റെ നിര്‍ദേശം നടപ്പാക്കരുതെന്നാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.

സംപ്രേക്ഷണം തടഞ്ഞ നടപടിക്കെതിരെ മീഡിയ വണ്‍ മാനേജ്‌മെന്റാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജിയില്‍ പ്രാഥമികമായി വാദം കേട്ട ജസ്റ്റിസ് എന്‍.നാഗരേഷാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിലപാടും കോടതി തേടി.

ചാനലിന്റെ സംപ്രേഷണം തടഞ്ഞത് ദേശ സുരക്ഷയുമായി ബന്ധപ്പെട്ട കാരണങ്ങളാലാണെന്നും ഇക്കാര്യത്തില്‍ കോടതി ഇടപെടല്‍ പാടില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വാദിച്ചു. ചാനലിന് സുരക്ഷാ അനുമതി നിഷേധിച്ചത്തിന് മതിയായ കാരണമുണ്ടെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കുന്നതിനായി കോടതി ബുധനാഴ്ചത്തേക്ക്  മാറ്റി.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.