ദുബായ്: യുഎഇയില്‍ സന്ദർശനം നടത്തുന്ന ഇസ്രായേല്‍ പ്രസിഡന്‍റ് ഇസഹാക് ഹെർസോഗുമായി എക്സ്പോ 2020 യില്‍ കൂടികാഴ്ച നടത്തി യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. അന്താരാഷ്ട്ര തലത്തിലെ വിവിധ സംഭവ വികാസങ്ങളഉം ആശങ്കകളും ഇരുവരും ചർച്ച ചെയ്തു. ലോകമെമ്പാടുമുള്ള രാജ്യങ്ങൾക്ക് വിവിധ മേഖലകളിൽ സഹകരണം സാധ്യമാക്കാന്‍ എക്സ്പോ സഹായകരമാകുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ആദ്യമായാണ് ഇസ്രായേല്‍ പ്രസിഡന്‍റ് യുഎഇയിലെത്തുന്നത്. അദ്ദേഹത്തിന്‍റെ ഭാര്യയും രാജ്യത്തിന്‍റെ പ്രഥമവനിതയുമായ മൈക്കല്‍ ഹെർസോഗും ഒപ്പമുണ്ട്.