ദുബായ്: യുഎഇയില്‍ ഫെബ്രുവരിയിലേക്കുളള ഇന്ധനവില പ്രഖ്യാപിച്ചു. സൂപ്പർ 98 പെട്രോള്‍ ലിറ്ററിന് 2 ദിർഹം 94 ഫില്‍സായി. നേരത്തെ ഇത് 2 ദിർഹം 65 ഫില്‍സായിരുന്നു. സ്പെഷല്‍ 95 പെട്രോള്‍ ലിറ്ററിന് 2 ദിർഹവും 82 ഫില്‍സായി. നേരത്തെ ഇത് 2 ദിർഹവും 53 ഫില്‍സായിരുന്നു. ഇ പ്ലസ് 91 പെട്രോള്‍ 2 ദിർഹം 75 ഫില്‍സായി. ഡീസല്‍ വില 2 ദിർഹം 88 ഫില്‍സാകും.