തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് മാര്‍ച്ച് പത്തിന് ശേഷം

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് മാര്‍ച്ച് പത്തിന് ശേഷം

തിരുവനന്തപുരം: അന്തരിച്ച എം.എല്‍.എ പി.ടി തോമസിന്റെ ഒഴിവിലേക്ക് തൃക്കാക്കര നിയോജകമണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് മാര്‍ച്ച് പത്തിന് ശേഷം ഏത് ദിവസവുമുണ്ടായേക്കാമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍. സജ്ജമായിരിക്കാന്‍ ജില്ലാ ഭരണകൂടത്തിനും പൊലീസ് സേനയ്ക്കും സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ നിര്‍ദ്ദേശം നല്‍കി. അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പ് പ്രക്രിയകള്‍ മാര്‍ച്ച് പത്തിനാണ് പൂര്‍ത്തിയാവുന്നത്.

തൃക്കാക്കരയിലെ സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ അനൗപചാരിക തലത്തില്‍ ആരംഭിച്ചിട്ടുണ്ട്. പി.ടി തോമസിന്റെ ഭാര്യ ഉമ തോമസിനെ മത്സരിപ്പിക്കാനുള്ള ആലോചനകള്‍ കോണ്‍ഗ്രസ് ക്യാമ്പിലുണ്ടെങ്കിലും ഉമ നിലപാട് വ്യക്തമാക്കിയിട്ടില്ല. മുന്‍ മേയര്‍ ടോണി ചമ്മിണി, കെ.പി.സി.സി ജനറല്‍സെക്രട്ടറി ദീപ്തി മേരി വര്‍ഗീസ് എന്നിവരും പരിഗണനയിലുണ്ട്. ഇടതുമുന്നണിയില്‍ സി.പി.എം കഴിഞ്ഞ തവണ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ ഡോ. ജോ ജേക്കബ്ബിനെയാണ് മത്സരിപ്പിച്ചത്. കൊച്ചി മേയര്‍ എം. അനില്‍കുമാര്‍, മുന്‍ എം.എല്‍.എ എം. സ്വരാജ് തുടങ്ങിയ പേരുകളാണ് സജീവ ചര്‍ച്ചകളില്‍. ബി.ജെ.പി കഴിഞ്ഞ തവണ മത്സരിച്ച എസ്. സജിയെ വീണ്ടും പരിഗണിക്കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.