യു.എ.ഇ: രാജ്യം തണുപ്പുകാലത്തേക്ക് നീങ്ങുന്നതിന് മുന്നോടിയായുളള മഴ വിവിധയിടങ്ങളില്‍ ലഭിച്ചു. തിങ്കളാഴ്ചയും പല ഭാഗങ്ങളിലും അന്തരീക്ഷം മേഘാവൃതമായിരിക്കും.മഴ പെയ്യാനുളള സാധ്യതയുമുണ്ട്. ദുബായ് ഉള്‍പ്പടെയുളള എമിറേറ്റുകളില്‍ ഞായറാഴ്ച മഴലഭിച്ചിരുന്നു. കിഴക്കന്‍ മേഖലകളിലുളള മലനിരകളില്‍ ചാറ്റല്‍ മഴയ്ക്ക് കൂടുതല്‍ സാധ്യതയുണ്ട്. ചൊവ്വാഴ്ച മുതല്‍ കാലാവസ്ഥയില്‍ പ്രകടമായ മാറ്റമുണ്ടാകും. പുലർകാലങ്ങളില്‍ മഞ്ഞുവീഴ്ചയുണ്ടാകുമെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.