നടി കേസ്: മാര്‍ച്ച് ഒന്നിന് മുമ്പ് അന്തിമ റിപ്പോര്‍ട്ട് നല്‍കണമെന്ന് വിചാരണ കോടതി; ആറ് മാസം വേണമെന്ന് പ്രോസിക്യൂഷന്‍

നടി കേസ്: മാര്‍ച്ച് ഒന്നിന് മുമ്പ് അന്തിമ റിപ്പോര്‍ട്ട് നല്‍കണമെന്ന് വിചാരണ കോടതി; ആറ് മാസം വേണമെന്ന് പ്രോസിക്യൂഷന്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തുടര്‍ അന്വേഷണം ഒരു മാസത്തിനകം തീര്‍ക്കണമെന്ന് വിചാരണ കോടതി. മാര്‍ച്ച് ഒന്നിനു മുന്‍പ് അന്തിമ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ഉത്തരവില്‍ വ്യക്തമാക്കിയത്. അന്വേഷണത്തിന് ആറുമാസം വേണമെന്നായിരുന്നു പ്രോസിക്യൂഷന്‍ ആവശ്യം. ഈ ആവശ്യം തളളിയാണ് കോടതിയുടെ ഉത്തരവ്.

അതേസമയം ഒരു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കാനാവില്ലെന്നാണ് പ്രോസിക്യൂഷന്‍ നിലപാട്. വിധിക്കെതിരെ അപ്പീല്‍ പോകുമെന്നും പോസിക്യൂഷന്‍ അറിയിച്ചു. നേരത്ത കേസില്‍ വിചാരണയ്ക്കുള്ള സമയ പരിധി നീട്ടണം എന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം സുപ്രീം കോടതി തള്ളിയിരുന്നു. സമയം നീട്ടാന്‍ ആവശ്യപ്പെടേണ്ടത് വിചാരണ കോടതി ജഡ്ജിയാണെന്ന് സുപ്രീം കോടതി അന്ന് വ്യക്തമാക്കി. സംസ്ഥാനം നടത്തുന്നത് മാധ്യമ വിചാരണയാണെന്ന് ദിലീപിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗി കോടതിയില്‍ വ്യക്തമാക്കി.

നീതി നടപ്പാക്കാന്‍ ഉചിതമായ തീരുമാനം എടുക്കേണ്ടത് വിചാരണ കോടതിയാണെന്ന് സുപ്രീം കോടതി അറിയിച്ചു. വിചാരണ കോടതി കൂടുതല്‍ സമയം തേടിയാല്‍ പരിശോധിക്കാം. കേസില്‍ സമയപരിധി പല തവണ നീട്ടിയതാണെന്ന് വിചാരണകോടതി ജഡ്ജിക്കറിയാമെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.