മലയാളി നഴ്സ് ഒമാനില്‍ അന്തരിച്ചു

മലയാളി നഴ്സ് ഒമാനില്‍ അന്തരിച്ചു

മസ്‌കത്ത് : ഇടുക്കി മൂലമറ്റം സ്വദേശിയായ മലയാളി നഴ്സ് ഒമാനില്‍ അന്തരിച്ചു. വലിയ താഴത്ത് അഗസ്റ്റ്യന്റെ മകള്‍ ഷീന അഗസ്റ്റ്യന്‍ (41) ആണ് മരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്തു വരികയായിരുന്നു.

ഭര്‍ത്താവ്: പരേതനായ ജോമോന്‍. തൃശുര്‍ ഒല്ലൂരിലായിരുന്നു താമസം. രണ്ടു വര്‍ഷം മുമ്പാണ് ഇവര്‍ ഒമാനിലെത്തുന്നത്. ഒരു മകളുണ്ട്.  മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനായി  നടപടിക്രമങ്ങൾ പൂർത്തീകരിച്ചു വരുന്നു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.