ദുബായ്: യുഎഇയില്‍ ഇന്ന് 2084 പേർക്ക് കോവിഡ് 19 റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്ത് രോഗം റിപ്പോർട്ട് ചെയ്യപ്പെടുന്നവരുടെ എണ്ണം 847142 ആയി. 499836 പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് 2084 പേർക്ക് രോഗം സ്ഥീരീകരിച്ചത്. 66731 ആണ് സജീവ കോവിഡ് കേസുകള്‍. 1067 പേർ രോഗമുക്തി നേടി. 5 മരണവും ഇന്ന് റിപ്പോർട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ 778163 പേരാണ് രോഗമുക്തി നേടിയത്. 2248 പേർ മരിച്ചു.