ദുബായ്: ഏഴ് ദിവസത്തിന് താഴെ കേരളത്തിൽ അവധിക്ക് വരുന്ന പ്രവാസികൾക്ക് കേരളത്തിൽ ക്വാറൻ്റീൻ വേണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ് അറിയിച്ചു. എന്നിരുന്നാലും എല്ലാ കോവിഡ് മാർഗ്ഗ നിർദ്ദേശങ്ങളും പാലിക്കണം. എല്ലാ പ്രവാസികളും കേന്ദ്രനിര്‍ദേശപ്രകാരമുളള പരിശോധനകളും നടത്തണമെന്നും മന്ത്രി നിർദേശിച്ചു.
ആരോഗ്യ മന്ത്രിയുടെ ഓഫീസ് ഔദ്യോഗിക അറിയിപ്പ് ഇപ്രകാരം
*ഏഴ് ദിവസത്തില്‍ താഴെ ഹ്രസ്വകാലത്തേക്ക് സംസ്ഥാനത്തേക്ക് വരുന്ന അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് ക്വാറൻ്റീൻ ആവശ്യമില്ല.
* അവര്‍ കേന്ദ്ര സര്‍ക്കാരിന്റെ പരിശോധനാ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കണം.
*അവര്‍ക്ക് അവരുടെ വീട്ടിലോ ഹോട്ടലിലോ താമസിക്കാം. കര്‍ശനമായ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം.
*അവര്‍ ഏഴ് ദിവസത്തിനുള്ളില്‍ തിരികെ മടങ്ങുകയും വേണം.
*കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയാല്‍ അവര്‍ ആരോഗ്യ സ്ഥാപനങ്ങളെ അറിയിക്കുകയും ചികിത്സ ലഭ്യമാക്കുകയും വേണം.