ദുബായില്‍ വാണിജ്യ പ്രവർത്തനങ്ങള്‍ക്കുളള ഫീസ് കുറഞ്ഞേക്കും

ദുബായില്‍ വാണിജ്യ പ്രവർത്തനങ്ങള്‍ക്കുളള ഫീസ് കുറഞ്ഞേക്കും

ദുബായ്: 2023 മുതല്‍ വ്യാപാര ലാഭത്തിന് മേല്‍ കോർപ്പറേറ്റ് നികുതി ഏർപ്പെടുത്താനുളള തീരുമാനത്തിന് പിന്നാലെ എമിറേറ്റിലെ വാണിജ്യ പ്രവർത്തനങ്ങളിലെ സർക്കാർ ഫീസ് കുറച്ചേക്കുമെന്നുളള സൂചന നല്‍കി ദുബായ് മീഡിയ ഓഫീസിന്‍റെ ട്വീറ്റ്. ദുബായിലെ വ്യാപാര-വാണിജ്യ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് നീക്കം. വ്യാപാര ലാഭത്തിന്‍മേല്‍ 9 ശതമാനം ഫെഡറല്‍ നികുതി ഏർപ്പെടുത്താനാണ് യുഎഇ തീരുമാനിച്ചിട്ടുളളത്. ദുബായിലെ കമ്പനികള്‍ക്ക് പ്രത്യേകിച്ച് ഇടത്തരം സംരംഭങ്ങള്‍ക്ക് പിന്തുണ നല്‍കുന്നത് ലക്ഷ്യമിട്ടാണ് ഫീസ് കുറയ്ക്കുന്നതിനുളള തീരുമാനം.


ദുബായ് കിരീടാവകാശിയും ദുബായ് എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയർമാനുമായ ഷെയ്ഖ് ഹംദാന്‍റെ നിർദ്ദേശപ്രകാരമാണ് ദുബായിലെ ധനകാര്യ വകുപ്പിന്‍റെ നീക്കം

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.