ഷെയ്ഖ് ഹംദാന്‍ ദുബായ് കിരീടാവകാശിയായി പ്രഖ്യാപിക്കപ്പെട്ടിട്ട് 14 വർഷങ്ങള്‍

ഷെയ്ഖ് ഹംദാന്‍ ദുബായ് കിരീടാവകാശിയായി പ്രഖ്യാപിക്കപ്പെട്ടിട്ട് 14 വർഷങ്ങള്‍

ദുബായ്: ദുബായ് കിരീടാവകാശിയായി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ചുമതലയേറ്റെടുത്തിട്ട് ഇന്നേക്ക് 14 വർഷങ്ങള്‍ പൂർത്തിയായി. 2008 ഫെബ്രുവരി ഒന്നിനാണ് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്‍റെ മകനായ ഷെയ്ഖ് ഹംദാനെ ദുബായ് കിരീടാവകാശിയായി പ്രഖ്യാപിച്ചത്.

എമിറേറ്റിന്‍റെ വികസന പദ്ധതികളില്‍ നിർണായക പങ്കാണ് ഇക്കാലമത്രയും ഷെയ്ഖ് ഹംദാന്‍ നടത്തിയിട്ടുളളത്. സാഹസികത ഇഷ്ടപ്പെടുന്ന ഷെയ്ഖ് ഹംദാനെ ഇഷ്ടത്തോടെ വിളിക്കുന്ന പേര് ഫസയെന്നാണ്. സഹായിക്കാനായി ഓടിയെത്തുന്നയാളെന്നാണ് ഫസയെന്ന വാക്കിന‍ർത്ഥം. സാഹസികത നിറഞ്ഞ ഹംദാന്‍റെ വീഡിയോയ്ക്ക് സമൂഹമാധ്യമങ്ങളില്‍ വലിയ സ്വീകാര്യത ലഭിക്കാറുമുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.