കുവൈറ്റ് സിറ്റി: പാലാ സെൻ്റ് തോമസ് കോളേജ് പൂർവ്വ വിദ്യാർത്ഥി സംഘടനയായ"പാസ്കോസിൻ്റെ'' പുതിയ ഭരണസമതിയെ തെരെഞ്ഞെടുത്തു.
കിഷോർ സെബാസ്റ്റ്യൻ ചൂരനോലി (പ്രസിഡൻറ്) ബിനോയി സെബാസ്റ്റ്യൻ(വൈസ് പ്രസിഡൻ്റ്) റോജി മാത്യു ( ജനറൽ സെക്രട്ടറി) എം.പി.സെൻ (ജോയിൻ്റ് സെക്രട്ടറി) അഡ്വ.സുബിൻ അറയ്ക്കൽ (ട്രഷറർ) ലീജോയി കെല്ലി(ജോയിൻ്റ് ട്രഷറർ) കമൽ രാധാകൃഷ്ണൻ (കൾച്ചറൽ കൺവീനർ) ടീന ബിനോയി, റോസ്മിൻ സോയൂസ്, ധന്യാ ജോർജുകുട്ടി(വനിതാ പ്രതിനിധികൾ) ഏരിയ കൺവീനേഴ്സ്, ജോമി തോമസ് (അബ്ബാസിയാ) അഡ്വ.ലാൽജി ജോർജ് ( സാൽമിയാ) സിബി തോമസ് (റിഗ്ഗയി) ഷിൻ്റോ ജോർജ് വക്കത്തിനാൽ (ഫാഹഹീൽ) റിനു ഞാവള്ളി (ആർട്സ് കൺവീനർ) ടോമി സിറിയക് ( ഫുഡ് കമ്മറ്റി കൺവീനർ) സാജു പാറക്കൽ ( ചാരിറ്റിക്കമ്മറ്റി കൺവീനർ)
പാസ്കോസ് പ്രസിഡൻ്റ് സാജു പാറക്കലിൻ്റെ അദ്ധ്യക്ഷതയിൽ സൂം പ്ലാറ്റ്ഫോമിൽ കൂടിയ തെരെഞ്ഞെടുപ്പ് യോഗത്തിൽ അഡ്വ.ലാൽജി ജോർജ് വരണാധികാരിയായിരുന്നു. സിൽവർ ജൂബിലി വർഷത്തിൽ തെരെഞ്ഞെടുക്കപ്പെട്ട പുതിയ ഭരണസമതിക്ക് മികച്ച വാർഷികാഘോഷ പരിപാടികളും മികച്ച ഭരണവും, കാഴ്ചവയ്ക്കാൻ സാധിക്കട്ടെയെന്ന് സ്ഥാനം ഒഴിയുന്ന പ്രസിഡൻ്റ് സാജു പാറക്കൽ തൻ്റെ അദ്ധ്യക്ഷപ്രസംഗത്തിൽ ആശംസിച്ചു.
ജോമി തോമസ്, ലീജോയി കെല്ലി എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.