ദുബായ് : ദുബായിലെ ഐക്കണിക് മ്യൂസിയം ഓഫ് ദ ഫ്യൂച്ചർ 2022 ഫെബ്രുവരി 22 ന് തുറക്കും.യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ഇക്കാര്യം അറിയിച്ചത്. മ്യൂസിയത്തിന്റെ മനോഹര ചിത്രങ്ങളും അദ്ദേഹം ട്വീറ്റില്‍ പങ്കുവച്ചിട്ടുണ്ട്. ഷെയ്ഖ് സയ്യീദ് റോഡിലാണ് മ്യൂസിയം ഓഫ് ഫ്യൂച്ചർ സ്ഥിതി ചെയ്യുന്നത്. ലോകത്തിലെ ഏറ്റവും മനോഹരമായ 14 മ്യൂസിയങ്ങളിൽ ഒന്നായി മ്യൂസിയം ഓഫ് ഫ്യൂച്ചർ 2021 ല്‍ നാഷണല്‍ ജ്യോഗ്രഫിക് പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു.