വിദേശത്തു നിന്ന് എത്തുന്നവരില്‍ രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ക്കു മാത്രം ഇനി ക്വാറന്റൈന്‍

വിദേശത്തു നിന്ന് എത്തുന്നവരില്‍ രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ക്കു മാത്രം ഇനി ക്വാറന്റൈന്‍

തിരുവനന്തപുരം: വിദേശത്തു നിന്ന് സംസ്ഥാനത്ത് എത്തുന്നവരുടെ നിര്‍ബന്ധിത ക്വാറന്റൈന്‍ ഒഴിവാക്കാന്‍ ഇന്നു ചേര്‍ന്ന കോവിഡ് അവലോകന യോഗത്തില്‍ തീരുമാനം. രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ക്കു മാത്രമായി ക്വാറന്റൈന്‍ പരിമിതപ്പെടുത്തും.

ലക്ഷണങ്ങള്‍ ഉള്ളവരെ മാത്രം വിമാനത്താവളത്തില്‍ പരിശോധിച്ചാല്‍ മതിയെന്നും യോഗം തീരുമാനിച്ചു. കോവിഡ് വ്യാപനം കുറയുന്നെന്നു വിലയിരുത്തിയാണ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കാന്‍ യോഗം തീരുമാനിച്ചത്.

കൊല്ലം ജില്ല മാത്രമാണ് ഇപ്പോള്‍ 'സി' വിഭാഗത്തിലുള്ളത്. ജില്ലയില്‍ കടുത്ത നിയന്ത്രണങ്ങള്‍ തുടരും. കൊല്ലത്ത് രോഗബാധിതരുടെ എണ്ണം പ്രതിദിനം വര്‍ധിക്കുകയാണ്.

അതിനാലാണ് കൊല്ലം ജില്ലയെ സി കാറ്റഗറിയില്‍ നിലനിര്‍ത്തിയത്. എന്നാല്‍, തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, കോട്ടയം എന്നീ ജില്ലകളെ സി വിഭാഗത്തില്‍ നിന്നും ഒഴിവാക്കി. മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകള്‍ എ കാറ്റഗറിയിലാണ്. കാസര്‍ഗോഡ് ജില്ലയെ ഒരു കാറ്റഗറിയിലും ഉള്‍പ്പെടുത്തിട്ടില്ല. ബാക്കി ജില്ലകള്‍ ജില്ലകള്‍ ബി കാറ്റഗറിയിലാണ്.

ആറ്റുകാല്‍ പൊങ്കാല വീടുകളില്‍ ഇടാന്‍ അനുമതിയുണ്ട്. ക്ഷേത്ര പരിസരത്ത് 200 പേര്‍ക്ക് മാത്രം പൊങ്കാലയില്‍ പങ്കെടുക്കാം.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.