സ്വപ്നയുടെ വെളിപ്പെടുത്തലുകളോട് പ്രതികരിക്കാനില്ല; ശിവശങ്കര്‍

സ്വപ്നയുടെ വെളിപ്പെടുത്തലുകളോട് പ്രതികരിക്കാനില്ല; ശിവശങ്കര്‍

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസിലെ സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകളോട് മാധ്യമങ്ങളിലൂടെ പ്രതികരിക്കാനില്ലെന്ന് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍. കേസ് തീരുംവരെ ഒന്നും പറയാനില്ലെന്ന് ശിവശങ്കര്‍ പറഞ്ഞു. ഇപ്പോഴത്തെ സാഹചര്യത്തില്‍ പറയാനുള്ളതെല്ലാം പുസ്തകത്തിലുണ്ട്. കൂടുതല്‍ എന്തെങ്കിലും പറയാനുണ്ടെങ്കില്‍ മറ്റൊരു പുസ്തകമിറക്കുമെന്നും അദ്ദേഹം പറഞ്ഞു.

മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ എം ശിവശങ്കറിന്റെ ആത്മകഥ അശ്വത്ഥാമാവ് വെറും ഒരു ആന എന്ന പുസ്തകത്തിന്റെ പശ്ചാത്തലത്തിലാണ് കൂടുതല്‍ വെളിപ്പെടുത്തലുകളുമായി സ്വപ്ന സുരേഷ് രംഗത്തെത്തിയത്.

എം. ശിവശങ്കറിന്റെ ഇടപെടലിനെത്തുടര്‍ന്നു തന്റെ ഭര്‍ത്താവ് ജയശങ്കറിന് കെഫോണില്‍ മാനേജരായി ജോലി നല്‍കിയതായി സ്വപ്ന സുരേഷ് വെളിപ്പെടുത്തിയിരുന്നു. ജയശങ്കര്‍ നാലോ അഞ്ചോ മാസം ജോലി ചെയ്തു. സ്വര്‍ണക്കടത്ത് കേസ് വന്നപ്പോള്‍ പിരിച്ചുവിട്ടെന്നും സ്വപ്ന പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.