ബഹറിൻ : സി ന്യൂസ് ബഹറിൻ ഡിസംബർ 23 നു നടന്ന സി ന്യൂസ് ലവേഴ്സ് കോൺഫറൻസ്ന്റെ ഭാഗമായി സംഘടിപ്പിച്ച പവിഴ ദ്വീപിലെ കത്തീഡ്രൽ ദേവാലയം എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ ചിത്രരചന മത്സരത്തിന്റെയും കവിത രചന മത്സരത്തിന്റെയും വിജയികൾക്കുള്ള സമ്മാനദാന ചടങ്ങ് ഔർ ലേഡി ഓഫ് അറേബ്യ കത്തീഡ്രലിൽ വെച്ച് കത്തീഡ്രൽ അഡ്മിനിസ്ട്രേറ്റർ ഫാദർ സജി തോമസ് OFM Cap നിർവഹിച്ചു.
കവിത രചനയിൽ ബെഞ്ചമിൻ ചാക്കോയും ചിത്രരചനയിൽ അലോണ സന്തോഷും ഷിൻസി ഗ്രിഗറിയും വിജയികളായി. ഈ ചടങ്ങിന് ബഹ്‌റിൻ ഘടകം കോർഡിനേറ്റർ ബ്രിട്ടോ ജോസ്, ഷിജോ, രഞ്ജിത് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.