കെ റെയില്‍ പദ്ധതി ഉപേക്ഷിക്കില്ല; കേന്ദ്രാനുമതി ലഭിക്കുമെന്ന് പ്രതീക്ഷ': മുഖ്യമന്ത്രി

കെ റെയില്‍ പദ്ധതി ഉപേക്ഷിക്കില്ല; കേന്ദ്രാനുമതി ലഭിക്കുമെന്ന് പ്രതീക്ഷ': മുഖ്യമന്ത്രി

ദുബായ്: കെ റെയില്‍ പദ്ധതിയുമായി മുന്നോട്ട് തന്നെയെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. പദ്ധതി ഉപേക്ഷിക്കില്ലെന്നും സംസ്ഥാന സര്‍ക്കാരിന് കേന്ദ്രത്തിന്റെ അന്തിമ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട പ്രാരംഭ കാര്യങ്ങള്‍ സംസ്ഥാനത്ത് പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

അതേസമയം ചിലര്‍ കാര്യമറിയാതെയും മറ്റ് ചിലര്‍ മറ്റു ചില ഉദ്ദേശത്തോടെയും പദ്ധതിയെ എതിര്‍ക്കുന്നുണ്ട്. എന്നാല്‍ നാട്ടിലുള്ള ജനങ്ങള്‍ ഈ പദ്ധതി നിലവില്‍ വരണമെന്നാഗ്രഹിക്കുന്നവരാണ്. നിര്‍ബന്ധബുദ്ധിയുടേയോ വാശിയുടേയോ പ്രശ്നമല്ല. കാലത്തിനനുസരിച്ചുള്ള മാറ്റം എല്ലാ മേഖലകളിലുമുണ്ടാകണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.